ബോധവൽക്കരണ പ്രവർത്തനങ്ങള്‍
ബോധവൽക്കരണ പ്രവർത്തനങ്ങളും കലണ്ടറും
📅ഉദ്ഘാടനവും പ്രധാന കർമ്മപരിപാടികളും
'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 28.09.2026-ന് മലപ്പുറം ജില്ലയിലെ എ.ആർ. നഗർ ഗ്രാമപഞ്ചായത്തിൽ വെച്ച് രാവിലെ 11.00 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി നിർവ്വഹിച്ചു. ചടങ്ങിൽ മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഉദ്ഘാടന ദിനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നിർവഹിച്ച പ്രധാന കർമ്മപരിപാടികൾ:
പതാക ഉയർത്തൽ: സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അധ്യക്ഷന്മാർ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒരേസമയം "തൂഫാൻ പതാക" ഉയർത്തി.
ഫ്ലാഗ് ഉയർത്തൽ ചടങ്ങിന് ശേഷം തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, 'തൂഫാൻ വാരിയർ' ബാഡ്ജ് വിതരണം എന്നിവ നടന്നു.
സബ് ഇൻസ്പെക്ടർ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.
🗓️12 മാസത്തെ തുടർച്ചയായ പ്രവർത്തന കലണ്ടർ
മാസം 1 - 3
സ്പെഷ്യൽ ഗ്രാമസഭകൾ, ക്യാമ്പസ് ബോധവൽക്കരണം, പ്രാദേശിക ഹോട്ട്സ്പോട്ടുകൾ കണ്ടെത്തൽ.
മാസം 4 - 6
രക്ഷിതാക്കൾക്ക് കൗൺസിലിംഗ് ക്യാമ്പുകൾ, യുവജനങ്ങൾക്കായി ലഹരിവിരുദ്ധ കായികമേളകളും കലാമത്സരങ്ങളും.
മാസം 7 - 9
രഹസ്യവിവര കൈമാറ്റ സംവിധാനങ്ങളുടെ പ്രചാരണം, മെഡിക്കൽ/ഡി-അഡിക്ഷൻ ക്യാമ്പുകൾ, തൊഴിലിടങ്ങളിലെ ബോധവൽക്കരണം.
മാസം 10 - 12
കുടുംബശ്രീ ഗൃഹസന്ദർശനങ്ങൾ, മെന്റിംഗ് ശിൽപശാലകൾ, മികച്ച വാർഡുകൾക്കും സ്ഥാപനങ്ങൾക്കും സംസ്ഥാനതല അംഗീകാരം.