2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

എം എൻ മുരളീധരൻ നായർ

പ്രസിഡൻ്റ്

അഡ്വ. ആദിത്യ ഓമനക്കുട്ടൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സതീഷ് കെ പി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഡ്വ .കെ പി പ്രശാന്ത്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പുഷ്പലത സുദർശൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രശ്മി പ്രിയ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

റവന്യൂ ജില്ല : കോട്ടയം

 ബ്ലോക്ക് പഞ്ചായത്ത് : പള്ളം

താലൂക്ക് : ചങ്ങനാശ്ശേരി

 ആകെ ഭൂവിസ്തൃതി : 19.47 ചതുരശ്ര കിലോമീറ്റർ 

വാർഡുകൾ : 22 

ജനസംഖ്യ : 35815

 ശരാശരി സാക്ഷരത : 9 7.% 

നിയമസഭാ മണ്ഡലം : ചങ്ങനാശ്ശേരി 

പാർലമെൻ്റ് മണ്ഡലം : മാവേലിക്കര 

വില്ലേജുകൾ : കുറിച്ചി

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കേരളത്തിലെ കോട്ടയം ജില്ലയിലെ പ്രാദേശിക ചരിത്രവുമായി ബന്ധപ്പെട്ടതാണ്. പഴയകാലത്ത് ഈ പ്രദേശം “ഗുരുശ്രീപുരം” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ആ പേര് ചുരുങ്ങി “കുറിച്ചി”യായി മാറിയെന്നാണ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത്. കുറിച്ചി പ്രദേശം ഒരിക്കൽ നീലാംപേരൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഭരണസൗകര്യങ്ങൾക്കായി പ്രദേശ വിഭജനം നടന്നു. ഇന്നത്തെ കുറിച്ചി ഗ്രാമപഞ്ചായത്ത് രൂപംകൊണ്ടത് 1962 ഫെബ്രുവരി മാസത്തിലാണ്. ഇതിൽ ഇതിത്താനം പ്രദേശവും പഴയ കുറിച്ചി പ്രദേശവും ഒന്നിപ്പിക്കപ്പെട്ടു. ഭൗമശാസ്ത്രപരമായി കുറിച്ചി കായൽപ്രദേശങ്ങളും ചെറുകുന്നുകളും ചേർന്ന പ്രദേശമായിരുന്നു. “കുറിഞ്ഞി” എന്ന പദത്തിൽ നിന്നാണ് “കുറിച്ചി” എന്ന പേര് വന്നതെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. “കുറിഞ്ഞി” എന്നത് മലപ്രദേശത്തെയും “തിനൈ” പ്രദേശത്തെയും സൂചിപ്പിക്കുന്നു. കൃഷിയായിരുന്നു പഞ്ചായത്തിലെ പ്രധാന ജീവിതമാർഗം. നെൽകൃഷി, തെങ്ങ്,...

കൂടുതൽ വായിക്കുക