പരാതി പരിഹാരം

📢 പരാതി പരിഹാരം

📍പഞ്ചായത്ത് തലം

💻കെ-സ്മാർട്ട് പോർട്ടൽ

തദ്ദേശ വകുപ്പിന്‍റെ ഓൺലൈൻ ഏകജാലക സംവിധാനം. പഞ്ചായത്ത് ഓഫീസിൽ നേരിട്ട് പോകാതെ തന്നെ പരാതികൾ ഓൺലൈനായി സമർപ്പിക്കാനും അതിന്‍റെ തത്സമയ പുരോഗതി അറിയാനും സാധിക്കും.

 
🏢ജില്ലാ തലം

🏛️ജില്ലാ കളക്ടറേറ്റ്, കോട്ടയം

ജില്ലാതലത്തിലുള്ള പൊതുജന പരാതികൾ, റവന്യൂ സംബന്ധമായ വിഷയങ്ങൾ എന്നിവയ്ക്കായി കളക്ടറുടെ പരാതി പരിഹാര സെല്ലിൽ ബന്ധപ്പെടാം.

📍പൊതുജന പരാതി പരിഹാര വിഭാഗം, ജില്ലാ കളക്ടറേറ്റ്, കോട്ടയം – 686002

📞0481 2562201

📧collectoratektm.ker@nic.in

 

💼ജോയിന്‍റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം, എഞ്ചിനീയറിംഗ് വിഭാഗം പരാതികൾ എന്നിവ സംബന്ധിച്ച് ജില്ലാതലത്തിൽ മേൽനോട്ടം വഹിക്കുന്നു.

📍ജോയിന്‍റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, കോട്ടയം - 686002

📞0481-2560282

📧jdlsgdktm@gmail.com

 
🏛️സംസ്ഥാന തലം

🌐മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ

സംസ്ഥാന തലത്തിലുള്ള പരാതികൾ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സമർപ്പിക്കാനുള്ള സംവിധാനം.

 

🔍വിജിലൻസ് വിഭാഗം

പഞ്ചായത്ത് ഓഫീസുകളിൽ നടക്കാൻ സാധ്യതയുള്ള കൈക്കൂലി, സാമ്പത്തിക ക്രമക്കേടുകൾ എന്നിവയ്ക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നേരിട്ട് പരാതി നൽകാം.

 

⚖️തദ്ദേശ ഓംബുഡ്സ്മാൻ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ, അഴിമതി എന്നിവയെ കുറിച്ചുള്ള പരാതികൾ അന്വേഷിക്കുന്നു. ഓംബുഡ്സ്മാൻ സെക്രട്ടറി മുമ്പാകെ പരാതി നൽകാം.

വിലാസം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന്‍, സാഫല്യം കോംപ്ലക്സ് (4 ാം നില),ട്രിഡാ ബില്‍ഡിംഗ്, യൂണിവേഴ്സിറ്റി. പി. ഒ., തിരുവനന്തപുരം.

 

🏢തദ്ദേശ ട്രൈബ്യൂണൽ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരെയുള്ള അപ്പീൽ, റിവിഷൻ എന്നിവ പരിഗണിക്കുന്നു. ഉത്തരവ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകണം.

വിലാസം: സെക്രട്ടറി,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ട്രൈബ്യൂണല്‍, ന്യൂ കോർട്ട് കോംപ്ലക്സ്, വഞ്ചിയൂർ, തിരുവനന്തപുരം.