കുറിച്ചി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
നിയമവ്യവസ്ഥകൾ

ഉൽഭവസ്ഥാനത്തെ തരംതിരിക്കൽ

 വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങൾ ഉൽഭവസ്ഥാനത്തുതന്നെ ജൈവ, അജൈവ, ഹാനികരമായവയായി തരംതിരിച്ചു സൂക്ഷിക്കുന്നത് നിയമപരമായി നിർബന്ധമാണ്.

  • അജൈവ മാലിന്യങ്ങൾ ഹരിതകർമ്മ സേനയ്ക്ക് കൈമാറുക

  • വൃത്തിയാക്കി ഉണക്കിയ പ്ലാസ്റ്റിക് കവറുകളും ഗ്ലാസുകളും നൽകുവാൻ ബാധ്യതയുണ്ട്

  • ജൈവമാലിന്യങ്ങൾ സോഴ്‌സ് കമ്പോസ്റ്റിംഗ്/ബയോഗ്യാസ് വഴി സംസ്കരിക്കുക

     

    യൂസർ ഫീ ചട്ടങ്ങൾ

    തദ്ദേശ സ്വയംഭരണ ബൈലോ അനുസരിച്ച് മാസംതോറും ഹരിതകർമ്മ സേനാംഗങ്ങൾക്ക് നിർബന്ധമായും നൽകേണ്ട യൂസർ ഫീ സംബന്ധിച്ച ചട്ടങ്ങൾ.

  • സർക്കാർ നിർദ്ദേശിച്ച പ്രതിമാസ യൂസർ ഫീ അടയ്ക്കൽ നിർബന്ധം

  • പഞ്ചായത്ത് സർട്ടിഫിക്കറ്റുകൾക്ക് യൂസർ ഫീ രസീത് നിർബന്ധമാണ്

  • സ്ഥാപനങ്ങൾക്കും വീടുകൾക്കും കൃത്യമായ രസീത് നൽകുന്നതാണ്

     

    പ്ലാസ്റ്റിക് ഉൽപ്പന്ന നിരോധനം

    ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം, വിപണനം, ഉപയോഗം എന്നിവ പൂർണ്ണമായും നിരോധിച്ചുകൊണ്ടുള്ള നിയമങ്ങൾ.

  • ക്യാരി ബാഗുകൾ, സ്ട്രോ, പ്ലാസ്റ്റിക് പ്ലേറ്റുകൾ എന്നിവയ്ക്ക് വിലക്ക്

  • വ്യാപാര സ്ഥാപനങ്ങളിൽ നിരന്തരമായ സ്ക്വാഡ് പരിശോധനകൾ

  • നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കലും സാമ്പത്തിക പിഴയും