2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഐ എസ് ഓ സർട്ടിഫിക്കേഷൻ

കുറിച്ചി ഗ്രാമപഞ്ചായത്തിന്റെ പൊതുജന സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ഗുണമേന്മയുള്ളതുമാക്കുന്നതിന്റെ ഭാഗമായി ISO 9001:2015 ഗുണനിലവാര മാനേജ്മെന്റ് സംവിധാനത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിൽ ISO നിലവാരം നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) സാങ്കേതികവും പരിശീലനപരവുമായ പിന്തുണ നൽകുന്നു.

ISO 9001:2015 സർട്ടിഫിക്കേഷൻ ഒരു സ്ഥാപനത്തിലെ ഗുണനിലവാര മാനേജ്മെന്റ് സംവിധാനത്തിന്റെ നിലവാരം ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിലവാരമാണ്. ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസ് സംവിധാനം, രേഖാസൂക്ഷിപ്പ്, ഫയൽ നടപടിക്രമങ്ങൾ, അപേക്ഷകളുടെ സമയബന്ധിതമായ പരിഗണന, വിവരലഭ്യത തുടങ്ങിയ സേവനങ്ങൾ കൂടുതൽ ക്രമബദ്ധവും കാര്യക്ഷമവുമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.